28.2 C
Kunnamkulam
Tuesday, July 28, 2026
Home CCTV Desk പതിനഞ്ചാമത് സിഒഎ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് സമാപനമായി

പതിനഞ്ചാമത് സിഒഎ തൃശൂര്‍ ജില്ലാ സമ്മേളനത്തിന് സമാപനമായി

അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സംഘടനയാണ് സിഒഎ എന്ന് ഇ.ടി. ടൈസണ്‍ എംഎല്‍എ. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനഞ്ചാമത് തൃശൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപനം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയില്‍ സംഘടന നേരിടുന്ന നിരവധിയാര്‍ന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും അതിനായി നിയമസഭയിലടക്കം ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സിഒഎയുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സദാ ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഞ്ജുരാജ് മുഖ്യാതിഥിയായി.

നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിനു, കെപിസിസി ജനറല്‍ സെക്രട്ടറി ജോസ് വള്ളൂര്‍, ബിജെപി തൃശൂര്‍ സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍, സിഒഎ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി. രാജന്‍, സംസ്ഥാന കമ്മിറ്റി അംഗം വി.പി. ബിജു, കേരള വിഷന്‍ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, കെസിസിഎല്‍ എം.ഡി. പി.പി. സുരേഷ് കുമാര്‍, സിഒഎ ജില്ലാപ്രസിഡന്റ് ടി.ഡി. സുഭാഷ്, ജില്ലാ സെക്രട്ടറി സി.ജി. ജോസ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. ആന്റണി, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ. ബിജുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക ചാനല്‍ പ്രതിഭാ പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി സംഘടനയുടെ കരുത്ത് തെളിയിച്ച് വലപ്പാട് ചന്തപ്പടിയില്‍ നിന്ന് ആരംഭിച്ച വര്‍ണാഭമായ ഘോഷയാത്ര തൃപ്രയാര്‍ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തെ സമ്മേളന ഗ്രൗണ്ടിലെത്തി സമാപിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ജില്ലയിലെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരും ജീവനക്കാരും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!