31.8 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk പുസ്തക സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു

പുസ്തക സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു

22

സംസ്ഥാന സര്‍ക്കാരിന്റെ അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്തില്‍ പുസ്തക സമാഹരണ പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13-ാം തീയതി വെള്ളിയാഴ്ച രാവിലെ 10.00 മണിക്ക് പുന്നയൂര്‍ക്കുളം കമലാ സുരയ്യ സ്മാരക മന്ദിരത്തില്‍ വെച്ച് പഞ്ചായത്തുതല പുസ്തക സമാഹരണ പരിപാടി, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ.കെ.ഷിബു പുസ്തകം കൈമാറികൊണ്ട് നിര്‍വ്വഹിക്കും. പുന്നയൂര്‍ക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. ടി.കെ.ഹസ്സന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ചെറുകഥാകൃത്ത്
റഫീക്ക് പട്ടേരി, കവയിത്രി ഷീബ ദിനേശ് എന്നിവര്‍ മുഖ്യാതിഥികളാകും. ജനപ്രതിനിധികള്‍ , സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. പട്ടികജാതിപട്ടികവര്‍ഗ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലുമുള്ള വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ, അവരുടെ സാമൂഹ്യ പഠന മുറികളിലേക്കുളള പുസ്തക സമാഹരണ പദ്ധതിയാണ് അക്ഷരോന്നതി.

ADVERTISEMENT
error: Content is protected !!