ഗുരുവായൂര്‍ ക്ഷേത്രോസവത്തിന്റെ ഭാഗമായ പള്ളിവേട്ടക്ക് വിപുലമായ സബ്ബ് കമ്മിറ്റി രൂപീകരിച്ചു

ഗുരുവായൂര്‍ ക്ഷേത്രോസവത്തിന്റെ ഭാഗമായ പള്ളിവേട്ടക്ക് വിപുലമായ സബ്ബ് കമ്മിറ്റി രൂപീകരിച്ചു. സബ് കമ്മിറ്റി ചെയര്‍മാനായി ദേവസ്വം ഭരണസമിതി അംഗം മനോജ് ബി നായരെ കഴിഞ്ഞദിവസം തിരഞ്ഞെടുത്തിരുന്നു. തുടര്‍ന്ന് ആദ്യ യോഗം ചേര്‍ന്ന് വിപുലമായ കമ്മിറ്റിക്ക് രൂപം നല്‍കി. ദേവസ്വം മുന്‍ഭരണ സമിതിയംഗം എ.വി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന അംഗം ഒ.പി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. അനില്‍ കല്ലാറ്റ്, ശിവദാസ് മുല്ലപ്പള്ളി, അഡ്വ: ഷൈന്‍ മനയില്‍, കെ.എം. സജീവ് കുമാര്‍, കെ.എസ്. ഷിനോദ്, മോഹന ചിത്ര, പി.എസ്. പ്രകാശന്‍, വി.കെ.ജയരാജന്‍, മുരളി ചൂണ്ടല്‍, ശിവദാസ് താമരത്ത് തുടങ്ങിയവര്‍ സംസാരിച്ചു. മാര്‍ച്ച് 8 നാണ് പള്ളിവേട്ട.

 

ADVERTISEMENT