25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk എടക്കഴിയൂര്‍ റാതീബ് മഹ്‌ളറ പള്ളിയുടെ ഉദ്ഘാടനം നടത്തി

എടക്കഴിയൂര്‍ റാതീബ് മഹ്‌ളറ പള്ളിയുടെ ഉദ്ഘാടനം നടത്തി

പുനര്‍ നിര്‍മ്മിച്ച എടക്കഴിയൂര്‍ റാതീബ് മഹ്‌ളറ പള്ളിയുടെ ഉദ്ഘാടനം നടത്തി. അസര്‍ നമസ്‌കാരത്തിനു നേതൃത്വം നല്‍കിക്കൊണ്ട് പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കമ്മിറ്റി പ്രസിഡന്റ് എ.റ്റി. കുഞ്ഞിമരക്കാര്‍ ഹാജി അധ്യക്ഷത വഹിച്ചു. എടക്കഴിയൂര്‍ മഹല്ല് പ്രസിഡന്റ് ആര്‍.വി. മുഹമ്മദ് കുട്ടി, മഹല്ല് ഖത്വീബ് റ്റി. മുഹമ്മദ് ദാരിമി അരിമ്പ്ര,എന്നിവര്‍ സംസാരിച്ചു. പള്ളി നിര്‍മ്മാണത്തിന് ഭൂമി വഖഫ് നല്‍കിയ എ.റ്റി. അശ്‌റഫ് അലി, പള്ളിയില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അബ്ദുല്‍ കരീം ഫാളിലി, എഞ്ചിനീയര്‍ താഹിര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കെ.കെ. അബ്ദുല്‍ റസാഖ് ഹാജി, അബുബക്കര്‍ കാസിമി,വി. ഷക്കീര്‍ , സി.ഷറഫുദ്ധീന്‍, മുസ്തഫ പുതിയേടത്ത്, ജലീല്‍ കാര്യാടത്ത് , കെ. വി. മൊയ്തുണ്ണി, റസാഖ് ബാംഗ്ലൂര്‍ എന്നിവര്‍ പങ്കെടുത്തു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. കുഞ്ഞിമുഹമ്മദ് സ്വാഗതവും കമ്മിറ്റി സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ ഹാജി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!