25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ‘പഠനവും ജീവിതവും ലഹരിയാക്കൂ’ ശില്‍പശാല നടത്തി

‘പഠനവും ജീവിതവും ലഹരിയാക്കൂ’ ശില്‍പശാല നടത്തി

വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ‘പഠനവും ജീവിതവും ലഹരിയാക്കൂ’ എന്ന സന്ദേശത്തില്‍ ശില്‍പശാല നടത്തി. പിടിഎ പ്രസിഡന്റ് ഷാജഹാന്‍ അധ്യക്ഷനായ ചടങ്ങ് വടക്കേക്കാട് എസ് ഐ മന്‍സൂര്‍ ഉദ്ഘാടനം ചെയ്തു. ‘യോദ്ധാവ്’ പദ്ധതിയുടെ ഭാഗമായി കേരള പോലീസിന്റെ പരാതിപ്പെട്ടി കൈമാറ്റവും നടന്നു. ലഘുലേഖ പ്രകാശനം വാര്‍ഡ് മെമ്പര്‍ അശോകന്‍ എടയ്ക്കാട്ട് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഷീന, അധ്യാപകരായ ജോഫി, ശ്രീരഞ്ജിനി എന്നിവര്‍ സംസാരിച്ചു. നാടകയാത്രയുടെ ഉദ്ദേശവും ലക്ഷ്യവും മാനേജര്‍ പ്രമോദ് വിശദീകരിച്ചു. ഗണേഷ് നാടകാവതരണത്തിലൂടെ കുട്ടികളെ ബോധവല്‍ക്കരിച്ചു. കുട്ടികള്‍ക്ക് ലഘുലേഖകള്‍ നല്‍കി, മധുര വിതരണവും നടത്തി. പ്രധാന അധ്യാപിക ജിഷ ടീച്ചര്‍ സ്വാഗതവും അനന്യ സമേതം സ്‌കൂള്‍ കോര്‍ഡിനേറ്റര്‍ ടൈമി നന്ദി പറഞ്ഞു.

ADVERTISEMENT
error: Content is protected !!