ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ മെറിന്‍ പ്രജീഷിനെ ആദരിച്ചു

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും, ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടിയ മെറിന്‍ പ്രജീഷിനെ കാട്ടകാമ്പാല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി
ആദരിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും, കാട്ടാകാമ്പാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ.ജയശങ്കര്‍ ഉപഹാരം സമ്മാനിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എം.അലി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ഐപ്, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സുനില്‍ അരുവായി, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ എം. ഉദയശങ്കര്‍, എം.എം.വില്‍സണ്‍, രമേശ് കടവാരത്ത്, സന്ദീപ്ദാസ് , കെ എസ് യു
കാട്ടകാമ്പാല്‍ മണ്ഡലം പ്രസിഡന്റ് അന്‍വര്‍ ചിറയന്‍കാട്, എം.എന്‍.മുരളി എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT