29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty ചിറമനേങ്ങാട് നെല്ലിക്കുന്നിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

ചിറമനേങ്ങാട് നെല്ലിക്കുന്നിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

150

എരുമപ്പെട്ടി ചിറമനേങ്ങാട് നെല്ലിക്കുന്നിൽ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി. ആൾതാമസം ഇല്ലാത്ത വീടിന്റെ പുറകിലത്തെ വരാന്തയിലാണ് കുഴിച്ചിട്ട നിലയിൽ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി.  മൂന്ന് വർഷം മുൻപ് ഈ വീട്ടിൽ സ്വദേശികളും അന്യസംസ്ഥാന തൊഴിലാളികളും ഉൾപ്പടെയുള്ളവർ വാടകയ്ക്ക് താമസിച്ചിരുന്നു. നാളുകൾക്ക് മുൻപ് വീട് വിൽക്കുകയും പുതിയതായി വാങ്ങിയവർ വീട് പുതുക്കി പണിയുന്നതിന് തൊഴിലാളികളെ ഏല്പിച്ചിരുന്നു. ഇന്ന്   വൈകിട്ട് വീടിന്റെ പണിക്ക് എത്തിയ അന്യസംസ്ഥാന തൊഴിലാളികൾ വീടിൻ്റെ പുറക് വശത്തെ വരാന്തയിൽ കൂടി കിടന്നിരുന്ന മണ്ണ് നീക്കം ചെയ്യുന്നതിനിടയിലാണ് തുണിയിൽ പൊതിഞ്ഞ നിലയിൽ അസ്ഥികൾ കണ്ടെത്തിയത്. അസ്ഥി ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

ADVERTISEMENT
error: Content is protected !!