25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk ലഹരി മാഫിയയെ പിടികൂടാന്‍ സഹായിച്ചതിന് പ്രതികാരം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ലഹരി മാഫിയയെ പിടികൂടാന്‍ സഹായിച്ചതിന് പ്രതികാരം; ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം

ലഹരിമാഫിയയെ പിടികൂടാന്‍ സഹായിച്ചതിന് പ്രതികാരം; ആനായ്ക്കലില്‍
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കഞ്ചാവ് സംഘത്തിന്റെ ആക്രമണം.കണ്ണിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആനായ്ക്കല്‍ വാകയില്‍ വീട്ടില്‍ വര്‍ഗീസിന്റെ മകന്‍ ആന്റണി (28), കൊട്ടാരപ്പാട്ട് വീട്ടില്‍ സജീവന്റെ മകന്‍ സജീഷ് (39) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.  പരിക്കേറ്റവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

 

ADVERTISEMENT
error: Content is protected !!