അയ്യമ്പറമ്പ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളിയുടെ കീഴിലുള്ള പാറപ്പുറം സെന്റ് മേരീസ് ചാപ്പലില്‍ വി. ദൈവമാതാവിന്റെ ശൂനോയോ പെരുന്നാള്‍ വിപുലമായി ആചരിച്ചു. ബുധനാഴ്ച്ച വൈകീട്ട് നടന്ന സന്ധ്യ പ്രാര്‍ത്ഥനയോടെ പെരുന്നാളിന് തുടക്കം കുറിച്ചു. വ്യാഴാഴ്ച കാലത്ത് നടന്ന വി. കുര്‍ബാനക്ക് വികാരി ഫാ. ടി.പി. വര്‍ഗീസ് മുഖ്യ കാര്‍മികത്വം വഹിച്ചു. വൈകീട്ട് അങ്ങാടി ചുറ്റിയുള്ള കൊടിയും കുരിശും പ്രദക്ഷണം നടത്തി. തുടര്‍ന്ന് നടന്ന നേര്‍ച്ച ഭക്ഷണത്തോടെ പെരുന്നാള്‍ സമാപിച്ചു.