27 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

കുന്നംകുളം നഗരസഭയില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചു

14-ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായുള്ള 2026-27 വാര്‍ഷിക പദ്ധതിക്ക് രൂപം നല്‍കുന്നതിനായി കുന്നംകുളം നഗരസഭയുടെ വികസന സെമിനാര്‍ സംഘടിപ്പിച്ചു. രാജീവ് ഗാന്ധി മെമ്മോറിയല്‍ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വെച്ചാണ് സെമിനാര്‍ നടന്നത്.കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍ സെമിനാറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് സഭകളില്‍ നിന്നും വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് തയ്യാറാക്കിയ പദ്ധതിരേഖ സെമിനാറില്‍ ചര്‍ച്ച ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷ പുഷ്പ ജോണ്‍ സ്വാഗതം ആശംസിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി. ജയപ്രകാശ് പദ്ധതി അവതരണം നടത്തി.ചടങ്ങില്‍ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ മിനി മോന്‍സി, മിഷ സെബാസ്റ്റ്യന്‍, ടി. സോമശേഖരന്‍, ആര്‍ഷ ജിജു കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!