25.4 C
Kunnamkulam
Monday, July 27, 2026
Home Uncategorized പഴഞ്ഞിയില്‍ കാര്‍ തിരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടി അപകടം ; യുവാവിന് പരിക്കേറ്റു.

പഴഞ്ഞിയില്‍ കാര്‍ തിരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടി അപകടം ; യുവാവിന് പരിക്കേറ്റു.

പഴഞ്ഞിയില്‍ കാര്‍ തിരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടി അപകടം ; യുവാവിന് പരിക്കേറ്റു. പഴഞ്ഞി കാട്ടകാമ്പാല്‍ വീട്ടില്‍ നവനീതിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ പതിനൊന്നരയോടെ പഴഞ്ഞി യംങ്ങ്‌സ് കോര്‍ണറില്‍ ആയിരുന്നു അപകടം. റോഡരികില്‍ നിന്നിരുന്ന കാര്‍ തിരിക്കുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. റോഡരികിലേക്ക് തെറിച്ച് വീണാണ് നവനീതിന് പരിക്കേറ്റത്. ഓടികൂടിയ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ യുവാവിനെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഴഞ്ഞി സ്വദേശി കഴിഞ്ഞ ദിവസം പുതുതായി വാങ്ങിയ മാരുതി എര്‍ട്ടിഗ കാറിടിച്ചായിരുന്നു അപകടം.

ADVERTISEMENT
error: Content is protected !!