25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് കുന്നംകുളത്ത് ഉജ്ജ്വല സ്വീകരണം

വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് കുന്നംകുളത്ത് ഉജ്ജ്വല സ്വീകരണം

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്ക് കുന്നംകുളത്ത് ഉജ്ജ്വല സ്വീകരണം. ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ജാഥക്യാപ്റ്റന്‍ വി.ഡി.സതീശന്‍ കുന്നംകുളത്തെത്തിയത്. വടക്കാഞ്ചേരി റോഡില്‍ നിന്ന് തുറന്ന വാഹനത്തില്‍ കയറി നഗരാഭിവാദ്യം ഏറ്റുവാങ്ങിയാണ് ജാഥക്യാപറ്റന്‍ സ്വീകരണ സ്ഥലത്തെത്തിയത്. വര്‍ണ്ണകാവടികള്‍, വാദ്യമേളങ്ങള്‍ എന്നിവ അകമ്പടിയായി. സ്വീകരണ കേന്ദ്രമായ പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് എത്തിയ പ്രതിപക്ഷനേതാവിനെ ആവേശം നിറഞ്ഞ മുദ്രവാക്യം വിളികളോടെ എടുത്തുയര്‍ത്തിയാണ് വേദിയിലെത്തിച്ചത്. അഴിമിതിക്കും, സ്വജനപക്ഷപാതത്തിനും, വര്‍ഗ്ഗീയയ്ക്കും എതിരെയുള്ള ജനാധിപത്യപരമായ തേരോട്ടത്തില്‍ കുന്നംകുളത്തിന്റെ കോട്ടകൊത്തളത്തില്‍ ഐക്യജനാധിപത്യമുന്നണി ത്രിവര്‍ണ്ണകൊടി പാറിക്കുമെന്ന് വി.ഡി.സതീശന്‍ പ്രസംഗത്തില്‍ പറഞ്ഞു. പോകുന്ന പോക്കില്‍ 6 ലക്ഷം കോടി രൂപയുടെ കടബാധ്യതയാണ് ഇടത് സര്‍ക്കാര് മലയാളിയുടെ തലക്ക് മീതെ വെച്ചിരിക്കുന്നത്.ആഗോളഅയപ്പ സംഗമം ലോകോത്തര തട്ടിപ്പിന്റെ പുതിയ മാതൃകയാണ്. 600 പേര്‍ കഴിച്ച പ്രഭാത, ഉച്ച, രാത്രി ഭക്ഷണത്തിന്റെ കണക്ക് മാത്രം മതി അടിച്ച്മാറ്റലിന്റെ ആഴം മനസിലാക്കാന്‍. സതീശന്‍ പറഞ്ഞു. ഇല്ലാത്ത ഭജനസംഘത്തിന്റെ പേരിലും, മറ്റ് വ്യാജകണക്കുകള്‍ ഉണ്ടാക്കിയും പണം തട്ടിയെടുത്തിട്ടുണ്ട്. ഇതൊന്നും ജനം പൊറുക്കില്ലെന്നും, കേരളത്തെ ഏതൊക്കെ രീതിയില്‍ ഇടത് പക്ഷം തകര്‍ത്തു ആ എല്ലാ മേഖലിയും ഐക്യജനാധിപത്യമുന്നണി പുതുക്കി പണിയുന്ന പുനരുജ്ജീവനത്തിന്റെ മാതൃക സൃഷ്ടിക്കുമെന്നും വി.ഡി.സതശീന്‍ കൂട്ടിച്ചേര്‍ത്തു.

ADVERTISEMENT
error: Content is protected !!