25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam നവീകരിച്ച തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

നവീകരിച്ച തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാനപാതയുടെ ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

നവീകരിച്ച തൃശ്ശൂര്‍-കുറ്റിപ്പുറം സംസ്ഥാനപാതയുടെ പാറേമേക്കാവ് മുതല്‍ കല്ലുംപുറം വരെയുള്ള റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണവും കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനവും, കലശമല ഇക്കോ ടൂറിസം ഡെസ്റ്റിനേഷനുള്ള ഭൂമി ഏറ്റെടുത്തതിന്റെ രേഖകള്‍ കൈമാറലും നടന്നു. രാവിലെ കുന്നംകുളം പഴയ ബസ്റ്റാന്‍ഡില്‍ സജ്ജമാക്കിയ വേദിയില്‍ സംസ്ഥാന പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ സി. മൊയ്തീന്‍ എംഎല്‍എ, അധ്യക്ഷത വഹിച്ചു. എംഎല്‍എമാരായ മുരളിപെരുനെല്ലി, സേവ്യര്‍ ചിറ്റിലപ്പിള്ളി, തുടങ്ങിയവര്‍ മുഖ്യാതിഥികളായി പക്രെടുത്തു.

ADVERTISEMENT
error: Content is protected !!