27 C
Kunnamkulam
Monday, July 27, 2026
Home Bureaus Kechery പി.ആര്‍ അശോകന്റെ 13-ാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു

പി.ആര്‍ അശോകന്റെ 13-ാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു

സിപിഎം എളവള്ളി മുന്‍ ലോക്കല്‍ സെക്രട്ടറിയും കലാ – സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി.ആര്‍ അശോകന്റെ 13-ാമത് ചരമവാര്‍ഷിക ദിനം ആചരിച്ചു. എളവള്ളി ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ചരമവാര്‍ഷികാചരണം സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ടി.വി ഹരിദാസന്‍ ഉദ്ഘാടനം ചെയ്തു. എളവള്ളി മമ്മായില്‍ നടന്ന ചടങ്ങില്‍ കെ.എം പരമേശ്വരന്‍ അദ്ധ്യക്ഷനായി. മണലൂര്‍ ഏരിയ കമ്മിറ്റി അംഗം പി.ജി സുബിദാസ്, എളവള്ളി ലോക്കല്‍ സെക്രട്ടറി പി.എ ഷൈന്‍, ടി.കെ ചന്ദ്രന്‍, പി.വി അശോകന്‍, കെ.പി രാജു, ടി.എന്‍ ലെനിന്‍, ടി.ഡി സുനില്‍, ലെതീഷ് നാരയണന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!