27 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭകതിസാന്ദ്രമായി

കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭകതിസാന്ദ്രമായി

കുരഞ്ഞിയൂര്‍ ഏരിമ്മല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഭകതിസാന്ദ്രമായി. ബുധനാഴ്ച്ച രാവിലെ അഭിഷേകം, ഗണപതിഹോമം നിറമാല ഉഷപൂജ തുടര്‍ന്ന് ക്ഷേത്ര നടയില്‍ പറവെയ്ക്കല്‍, പട്ടും താലിയും ചാര്‍ത്തല്‍ എന്നിവ ഉണ്ടായി. വൈകിട്ട് വിവിധ ദേശങ്ങളില്‍ നിന്നും കരിങ്കാളി, തെയ്യം, എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ എത്തി. തുടര്‍ന്ന് ദീപാരാധന, കേളി, കൊമ്പ്, കുഴല്‍പറ്റ് എന്നിവയും നടന്നു. വ്യാഴാഴ്ച്ച പുലര്‍ച്ചെ 3.00 ന് പള്ളിത്താലം എഴുന്നെള്ളിപ്പ് തുടര്‍ന്ന് താലം കൂട്ടി എഴുന്നെള്ളിപ്പ് രാത്രി വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള നാട്ടുതാലങ്ങളും ക്ഷേത്രത്തില്‍ എത്തി. ക്ഷേത്രം ഭാരവാഹികളായ സുദീപ് കുമാര്‍ എം കെ, അനീഷ് പുന്നയൂര്‍, ബാബു വൈലത്തൂര്‍ കെ കെ, അനില്‍കുമാര്‍ വി പി, അനീഷ് കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!