32.2 C
Kunnamkulam
Sunday, September 13, 2026
Home CCTV Desk വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു

വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു

59

എരുമപ്പെട്ടി പാഴിയോട്ടുമുറി കെ.ആര്‍.തെക്കേടത്ത് മനയുടെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറി കൃഷി ആരംഭിച്ചു. പഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ പാഴിയോട്ടുമുറി പാടശേഖരത്തില്‍ മൂന്ന് ഏക്കര്‍ സ്ഥലത്താണ് കൃഷി ചെയ്യുന്നത്. കൃഷി ഓഫീസര്‍ ഇ.വി. അനഘ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ പി.എസ്.രാധിക അധ്യക്ഷയായി. കെ.ആര്‍.ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ കെ.ആര്‍.രഞ്ജിത്ത്, കെ.ആര്‍.രെജില്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, പാടശേഖരം ഭാരവാഹിളായ സന്തോഷ് മേലെപുരയ്ക്കല്‍, ഇ.ചന്ദ്രന്‍,ഷാജു പുലിക്കോട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!