28.3 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery എളവള്ളി ശ്രീദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച്ച ആഘോഷിക്കും

എളവള്ളി ശ്രീദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച്ച ആഘോഷിക്കും

എളവള്ളി ശ്രീദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം ഞായറാഴ്ച്ച ആഘോഷിക്കും. സി സി ടി വി പ്രാദേശികം ചാനലില്‍
പൂരമഹോത്സവത്തിന്റെ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കും. പൂര ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം പൂരം എഴുന്നെള്ളിക്കും. ഗജരാജന്‍ പാമ്പാടി സുന്ദരന്‍ ഗവതിയുടെ തിടമ്പേറ്റും. മേളത്തിന് കലാമണ്ഡലം രതീഷും, പഞ്ചവാദ്യത്തിന് പരയ്ക്കാട് മഹീന്ദ്രന്‍ മാരാരും പ്രമാണിത്വം വഹിക്കും. പ്രാദേശിക കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള എഴുന്നെള്ളിപ്പുകള്‍ ക്ഷേത്രത്തില്‍ എത്തിയ ശേഷം 5.30 ന് കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും. വൈകീട്ട് 6.30 ന് ദീപാരാധനയെ തുടര്‍ന്ന് ദേശ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ശിങ്കാരിമേളവും ബാന്റ് സെറ്റും, ചെണ്ടമേളവും പഞ്ചവാദ്യവും അകമ്പടിയായി വിവിധ കലാരൂപങ്ങള്‍ ക്ഷേത്രത്തിന് മുന്നില്‍ സജ്ജമാക്കിയ പന്തലിലെത്തി സമാപിക്കും. തുടര്‍ന്ന് കേളി അത്താഴപൂജ എന്നിവയ്ക്ക് ശേഷം രാത്രി 10.30 ന് കലാമണ്ഡലം മുകേഷ്, ഗുരുവായൂര്‍ നിരഞ്ജന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഡബിള്‍ തായമ്പക അരങ്ങേറും.

ADVERTISEMENT
error: Content is protected !!