25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk മത വിജ്ഞാന സദസും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

മത വിജ്ഞാന സദസും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു

മന്നലാംകുന്ന് അല്‍ ഹിക്മ സലഫി മസ്ജിദിന്റെ നേതൃത്വത്തില്‍ മത വിജ്ഞാന സദസും സമൂഹ നോമ്പുതുറയും സംഘടിപ്പിച്ചു.ഞായറാഴ്ച അസര്‍ നമസ്‌കാരാനന്തരം നടന്ന മത വിജ്ഞാന സദസ്സില്‍ മസ്ജിദ് സെക്രട്ടറി വി ഉസ്മാന്‍ ആമുഖ പ്രഭാഷണം നടത്തി. യുവ പണ്ഡിതന്‍ അബ്ദുള്ള മാഞ്ഞാലി സിറാത്തുല്‍ മുസ്തക്കീം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു. തുടര്‍ന്ന് ഇഫ്താര്‍ സംഗമവും ഉണ്ടായി. വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെഎം ഹൈദരലി, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മണ്ഡലം പ്രസിഡന്റ് പി എം ബാദുഷ, സെക്രട്ടറി റഫീഖ് അകലാട്, വനിതാ, യുവജന, വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മസ്ജിദ് പ്രസിഡന്റ് എം വി അബ്ദുല്‍ സമദ്, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ മന്ദലാംകുന്ന് ശാഖ പ്രസിഡന്റ് ഹംസക്കുട്ടി, അന്‍ഫര്‍, ബക്കര്‍, അലി, ദാവൂദ്, തുടങ്ങീ മസ്ജിദ് മദ്രസ കമ്മിറ്റി ഭാരവാഹികളും നേതൃത്വം നല്‍കി. റംസാന്‍ മാസത്തിലെ വരും ഞായറാഴ്ച്ചകളില്‍ കുടുംബത്തോടെ സ്വര്‍ഗ്ഗത്തിലേക്ക് എന്ന വിഷയത്തില്‍ ഹാരിസ് ആറ്റൂരും, ബദറും ബദരീങ്ങളും എന്ന വിഷയത്തില്‍ അബ്ദുല്‍ മാജിദ് സലഫി പട്ടാമ്പിയും ക്ലാസ് നടത്തും. തുടര്‍ന്ന് സമൂഹ ഇഫ്താര്‍ സംഗമവും ഉണ്ടാവും.

ADVERTISEMENT
error: Content is protected !!