27 C
Kunnamkulam
Monday, July 27, 2026
Home CCTV Desk റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു

എരുമപ്പെട്ടി മഹല്ലിലും, പരിസരത്തുമുള്ള നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് ഖത്തര്‍ പൗരനായ നാസര്‍ അല്‍ കഹബി കുടുംബം റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു .എരുമപ്പെട്ടി മഹല്ല് ഖത്തര്‍ കൂട്ടായ്മ പ്രസിഡന്റ് ഷെരീഫ് പാമ്പ്രയുടെ ശ്രമഫലമായാണ് കിറ്റുകള്‍ വിതരണം ചെയ്തത്. കഴിഞ്ഞ പതിനൊന്നു വര്‍ഷമായി വിവിധ തരത്തിലുള്ള സാമ്പത്തിക സഹായങ്ങളും, കിറ്റുകളും മറ്റു സഹായങ്ങളും നാസര്‍ അല്‍കഹബി എരുമപ്പെട്ടി മഹല്ലിലും പരിസര മഹല്ലുകളിലും ചെയ്യുന്നുണ്ട്.  ഉസ്താദ് മുഹമ്മദ് ബാഖവി പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. ഷെരീഫിന്റെ മകന്‍ മുഹമ്മദ് സിനാനില്‍ നിന്നും പാമ്പ്ര ഫാമിലി ട്രസ്റ്റ് സെക്രട്ടറി പി.കെ. അബൂബക്കര്‍ കിറ്റുകള്‍ ഏറ്റുവാങ്ങി., ശഹീര്‍ അല്‍ ഫാളിലി, പാമ്പ്ര മുത്തലിബ് ഹാജി, എം.എ. സൈതലവി, പി.എം.യൂസഫ്, ഉമ്മര്‍ പള്ളിപാടം, നിസാര്‍ പാമ്പ്ര, ഫൈസല്‍ കരിയന്നൂര്‍, ശഫീഖ് പി.എസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!