31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Velur വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേല; ഭരണി വേലക്ക് തുടക്കമായി

വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേല; ഭരണി വേലക്ക് തുടക്കമായി

223

ചരിത്രപ്രസിദ്ധമായ വേലൂര്‍ മണിമലര്‍ക്കാവ് കുതിരവേലയുടെ ഭരണി വേലക്ക് തുടക്കമായി. വേലൂര്‍ വെങ്ങിലശേരി അയ്യപ്പന്‍കാവ് കുതിരകളെ മതില്‍ക്കെട്ടിനകത്തു കയറ്റി പുണ്യാഹം തളിച്ചതോടെയാണ് ഭരണി വേല ആരംഭിച്ചത്. അശ്വതി നാളില്‍ കാവ് കയറിയ വേലൂര്‍ ദേശം, ക്ഷേത്രം തിരി കുതിര, കുട്ടിക്കുതിര , അയ്യപ്പന്‍ക്കാവ് കുട്ടി കുതിര, വേലൂര്‍ അമ്പലവട്ടം കുതിര, കുട്ടി കൂതിര എന്നി കുതിരകളെയാണ് പുണ്യാഹം തളിച്ച് ക്ഷേത്ര മതില്‍ കെട്ടിനകത്തേക്ക് പ്രേവേശിപ്പിച്ചത് .തുടര്‍ന്ന് നടന്ന നടക്കല്‍ പറക്ക് വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി കീഴ്മുണ്ടയൂര്‍ പരമേശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനായി.. മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരി സഹകാര്‍മ്മികനായി.ഭരണി വേലയില്‍ ദേശ കുതിരകളായ തയ്യൂര്‍ , തണ്ടിലം , ആര്‍.എം. എസ് നഗര്‍ , എരുമപ്പെട്ടി , പാത്രാമംഗലം , പഴവൂര്‍ , വിവിധ ഉത്സവ കമ്മറ്റികളായ വേലൂര്‍ ഹഷ്മി , ഐമു നഗര്‍ , പഞ്ചമി നഗര്‍ , കാഞ്ഞിരാല്‍ , മൈത്രി നഗര്‍ , കുറുമാല്‍ ശാന്തി നഗര്‍, വെള്ളാറ്റഞ്ഞൂര്‍ ദേശക്കുതിര തുടങ്ങിയവകളുടെ കുതിരകളും കുട്ടികുതിരകളും ക്ഷേത്രത്തിലെത്തും.

സന്ധ്യക്ക് വേലയുടെ പ്രധാന ആകര്‍ഷണമായ പ്രസിദ്ധമായ അരിഞ്ഞാലത്തിന് തിരികൊളുത്തും . രാത്രി 10 ന് 101 ല്‍ പരംകലാകാരന്മാര്‍ അണിനിരക്കുന്ന പ്രസിദ്ധമായ അരിപ്പറ മേളം ആരംഭിച്ച് പുലര്‍ച്ചെ ഒരു മണിക്ക് സമാപിക്കും. തയ്യൂര്‍ ദേശ കുതിര ക്ഷേത്രത്തിലെത്തിയതിനു ശേഷം ഫേന്‍സി വെടിക്കെട്ട് നടക്കും. കാര്‍ത്തിക വേലയില്‍ കാലത്ത് മേളത്തിന്റെ അകമ്പടിയോടെ കുതിരകളുടെ കൂട്ടി എഴുന്നെള്ളിപ്പ് നടക്കും. ഉത്സവാഘോഷങ്ങള്‍ക്ക് ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട് , പ്രസിഡന്റ് ശ്രീരാമന്‍ തെക്കൂട്ട് , സെക്രട്ടറി സുജീഷ് അരുവാത്തോട്ടില്‍ , ജനറല്‍ കണ്‍വീനര്‍ രാഗേഷ് മേനോത്തുപറമ്പില്‍ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. ആഘോഷകാഴ്ച്ചകള്‍ സിസിടിവി തത്സമയം സംപ്രേഷണം ചെയ്യും.

ADVERTISEMENT
error: Content is protected !!