25.4 C
Kunnamkulam
Monday, July 27, 2026
Home CCTV Desk സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു

സ്‌കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു

തൊഴിയൂര്‍ സി.എം.യു.പി. സ്‌കൂള്‍ 178-ാംവാര്‍ഷികവും അധ്യാപക രക്ഷാകര്‍തൃദിനവും ആഘോഷിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍ വാര്‍ഷിക ആഘോഷം ഉദ്ഘാടനം നിര്‍വഹിച്ചു.സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ റവ ഫാ. വര്‍ഗീസ് വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു.മലബാര്‍ സ്വതന്ത്ര സുറിയാനി സഭ പരമാധ്യക്ഷന്‍ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ.കെ റിജി ജോണ്‍ വിശിഷ്ട അതിഥിയായി പങ്കെടുത്തു. സ്‌കൂളില്‍ ഈ വര്‍ഷം പുറത്തിറക്കിയ മാഗസിന്റെ പ്രകാശനവും ചടങ്ങില്‍ നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ വി.എസ്. ആഷ്ഫാഖ് എന്‍ഡോമെന്റ് വിതരണം നിര്‍വഹിച്ചു.

സഭ അല്‍മായ ട്രസ്റ്റി ഗീവര്‍ മാണി, സഭാ സെക്രട്ടറി ബിനോയ് പി.മാത്യു, എജുക്കേഷനല്‍ ബോര്‍ഡ് അംഗം വിവേക് വടക്കന്‍, എം.പി.ടി.എ. പ്രസിഡന്റ് ആശാ ഷിബു, ഇടവക സെക്രട്ടറി ജോഷി ജോസ് എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി എ.എല്‍. സിജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജി വില്യംസ് സ്വാഗതവും പിടിഎ പ്രസിഡന്റ് ടി ബി രമേഷ് നന്ദിയും പറഞ്ഞു.വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!