ചാലിശ്ശേരി എസ്.സി യു.പി സ്‌കൂളില്‍ കരാട്ടെ കളര്‍ ബെല്‍റ്റ് അവാര്‍ഡിംഗ് നടത്തി. ചൊവ്വാഴ്ച സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മുഹമ്മദ് ആഷിക് വിദ്യാര്‍ത്ഥികള്‍ക്ക് കളര്‍ ബെല്‍റ്റ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
വേള്‍ഡ് ഫെഡററേഷന്‍ ഓഫ് ഷഡോക്കന്‍ കരാട്ടെയുടെ നേതൃത്വത്തിലാണ് സ്‌കൂളിലെ പ്രതിഭശാലികളായ വിദ്യാര്‍ത്ഥികള്‍ക്ക് കളര്‍ ബെല്‍റ്റ് അവാര്‍ഡിംഗ് നല്‍കിയത്. ചടങ്ങില്‍ സെമ്പായ് ജസീം, സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. മുഹമ്മദ് സല്‍മാന്‍ മാസ്റ്റര്‍, പി.ടി.എ പ്രസിഡന്റ് റഹിയാനത്ത് പി.എ, എം.പി.ടി.എ പ്രസിഡന്റ് വി.വി. റൈഹാനത്ത്, അധ്യാപകരായ വി.കെ. മിനി ടീച്ചര്‍, ഒ.എസ്. പ്രബിത ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.



