28.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്

ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്

ചൂണ്ടലില്‍ ലഹരി സംഘത്തിന്റെ വീട് കയറിയുള്ള ആക്രമണത്തില്‍ 76കാരിക്ക് പരിക്ക്. ചൂണ്ടല്‍ പഞ്ചായത്തിലെ പയ്യൂര്‍ക്കാവ് പ്രദേശത്ത് ലഹരി മാഫിയ, വീട് കയറി നടത്തിയ ആക്രമണത്തിലാണ് പരിസരവാസിയായ പാര്‍വണ വീട്ടില്‍ ലീലയ്ക്ക് (76) ഗുരുതരമായി പരിക്കേറ്റത്.  ചൊവ്വാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ലഹരിസംഘത്തിലെ
3 പേരെ പോലീസ് ഇതിനോടകം പിടികൂടിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി പോലീസ് ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചു.

ADVERTISEMENT
error: Content is protected !!