25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam പുസ്തകപ്രകാശനം നടത്തി

പുസ്തകപ്രകാശനം നടത്തി

പ്രമുഖ അഭിഭാഷകനും എഴുത്തുകാരനുമായ അഡ്വ. ബാബു ചുങ്കത്തിന്റെ ‘മുന്‍പേ കടന്നു പോകുന്നവര്‍’, ദി മോങ്ക് എന്നീ കഥാസമാഹാരങ്ങള്‍ പ്രകാശനം ചെയ്തു. കുന്നംകുളം സി.വി. ഹാളില്‍ നടന്ന ചടങ്ങില്‍ എ.സി. മൊയ്തീന്‍ എം.എല്‍.എ. പുസ്തകപ്രകാശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്, സാഹിത്യകാരന്‍ ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.

കുന്നംകുളം റീഡേഴ്‌സ് ഫോറം ഭാരവാഹി പി.എസ്. ഷാനു, ബഥനി കോളേജ് മാനേജര്‍ ഫാ.ബെഞ്ചമിന്‍ ഒ.ഐ.സി. എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വി.സി. ഗീവര്‍ഗീസ് മാസ്റ്റര്‍, ബാര്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഡ്വ. സി.ബി രാജീവ്, ലയണ്‍സ് ക്ലബ് മുന്‍ പ്രസിഡന്റ് സി.കെ. അപ്പുമോന്‍, മുന്‍ ഗവര്‍ണര്‍ ജോസഫ് ജോണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തന്റെ സാഹിത്യയാത്രയെക്കുറിച്ചും പുതിയ കൃതികളെക്കുറിച്ചും അഡ്വ. ബാബു ചുങ്കത്ത് മറുപടി പ്രസംഗം നടത്തി.
രാഷ്ട്രീയ – സാംസ്‌കാരിക രംഗത്തെ പ്രമുഖരും വായനക്കാരും ചടങ്ങില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!