25 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ പതിര്‍വാണിഭത്തിന് വന്‍ തിരക്ക്

ചാലിശേരി മുലയംപറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ പതിര്‍വാണിഭത്തിന് വന്‍ തിരക്ക്

ചാലിശേരി മുലയം പറമ്പത്ത് കാവ് ഭഗവതിക്ഷേത്രത്തിലെ പതിര്‍വാണിഭത്തിന് വന്‍ തിരക്ക്.ശനിയാഴ്ച വൈകീട്ട് മുതല്‍ മൈതാനത്ത് മലബാറിലെ ഏറ്റവും വലിയ ഏകദിന പൂരവാണിഭത്തിന് ബേപ്പൂര്‍ മുതല്‍ കൊച്ചി വരെ നീണ്ട് കിടക്കുന്ന കടല്‍ തൊഴിലാളികളുടെയും ഇടത്തരം മല്‍സ്യ കച്ചവടക്കാരുടേയും നാടന്‍ ഉല്‍പനങ്ങളുടെയും വിപണനത്തിന്റെ സംഗമവേദിയായി മൈതാനം മാറി. വൈകീട്ട് മുതല്‍ ക്ഷേത്ര മൈതാനത്തേക്ക് പതിര്‍വാണിഭത്തിന് കുടുംബമായി ജനങ്ങള്‍ ഒഴുകിയെത്തി,ക്ഷേത്രത്തില്‍ ശനിയാഴ്ച രാത്രി എട്ടിന് നടപ്പുര മേളവും ഉണ്ടായി. മൂന്ന് ജില്ലകളിലുള്ള തട്ടകങ്ങളില്‍ ശനിയാഴ്ച വിവിധ ദേശക്കമ്മിറ്റികളുടെ ആനച്ചമയ പ്രദര്‍ശനങ്ങളും , വൈദ്യുത ദീപാലാങ്കാരവും , കമാനങ്ങളും മനോഹാരിത പകര്‍ന്നു. പൂരപ്രദര്‍ശന നഗരിയിലും മൈതാനത്ത് വന്‍ തിരക്ക് അനുഭവപ്പെട്ടു. പതിര്‍വാണിഭ്യം ഞായറാഴ്ച പുലര്‍ച്ചവരെ നീണ്ട് നിന്നു

ADVERTISEMENT
error: Content is protected !!