27 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu കരിയപാടം യൂണിയന്‍ കോള്‍പടവ് കൊയ്ത്തുത്സവം നടത്തി

കരിയപാടം യൂണിയന്‍ കോള്‍പടവ് കൊയ്ത്തുത്സവം നടത്തി

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ കരിയപാടം യൂണിയന്‍ കോള്‍പടവ് കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ നിര്‍വഹിച്ചു. കോള്‍ പടവ് പ്രസിഡണ്ട് കെ എം റസാക്ക് അധ്യക്ഷത വഹിച്ചു. പടവ് സെക്രട്ടറി എന്‍ എ സുലൈമാന്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സന്ധ്യ സജിത്ത്, കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം പി രാജന്‍, പൊന്നാനി കോള്‍ മേഖല പ്രതിനിധി ജയാനന്ദന്‍, വിവിധ പാടശേഖരസമിതിയുടെ ഭാരവാഹികളായ സോണി സക്കറിയ, സതീശന്‍ ചെറുതുരുത്തി, കെ എം ഹനീഫ, എ വൈ ഹമീദ്, എന്‍ കെ അബ്ദുല്‍ മജീദ് എന്നിവര്‍ പ്രസംഗിച്ചു. കാട്ടകാമ്പാല്‍ പഞ്ചായത്തിലെ കൊയ്ത്ത് നടക്കുന്ന രണ്ടാമത്തെ പാടശേഖര സമിതിയാണ് കരിയപാടം യൂണിയന്‍ കോള്‍ പടവ്.

ADVERTISEMENT
error: Content is protected !!