സുസ്ഥിരവികസനത്തിനും, ദാരിദ്ര്യ നിർമാർജനത്തിനും ഊന്നൽ : കുന്നംകുളം നഗരസഭ പുതിയ ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു
13,48,95,319 രൂപ മുന്നിരിപ്പും 86,88,56,760 രൂപ തൻവർഷ വരവും ചേർത്ത് ആകെ 100,37,52,079 രൂപ വരവും 93,86,28,895 രൂപ ചെലവും 6,51,23,184 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2025-26 ലെ കുന്നംകുളം നഗരസഭയുടെ പരിഷ്കരിച്ച ബജറ്റും 6,51,23,184 രൂപ മുന്നിരിപ്പും 200,17,59,000 രൂപ പ്രതീക്ഷിത വരവും ചേർത്ത് ആകെ 206,68,82,184 രൂപ വരവും 199,60,04,000 രൂപ പ്രതീക്ഷിത ചെലവും 7,08,78,184 രൂപ മിച്ചവും ഉള്ള 2026-27 വർഷത്തേയ്ക്കുള്ള മതിപ്പു ബജറ്റുമാണ് വൈസ് ചെയർമാൻ പി ജി ജയപ്രകാശ് സഭയിൽ അവതരിപ്പിച്ചത്.
ബജറ്റ്, നഗരവികസനത്തിനും റിംഗ് റോഡുകളുടെ നിർമ്മാണ പൂർത്തീകരണത്തിനും മുൻതൂക്കം നൽകിക്കൊണ്ടും സുസ്ഥിരവികസന പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നു.
സംരഭകത്വം , നഗരവികസനം ,മാലിന്യനിർമാർജനം,വിദ്യാഭ്യാസം,കുടിവെള്ളം ,ദാരിദ്ര്യ നിർമ്മാർശനം ഉൾപ്പെടെ 17 മേഖലകളിൽ ശ്രദ്ധയൂന്നികൊണ്ട് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനുള്ള മാർഗ്ഗങ്ങൾ എടുത്തു പറഞ്ഞുകൊണ്ടാണ് പി.ജി ജയപ്രകാശ് തൻ്റെ ആദ്യബജറ്റ് സമർപ്പിച്ചത്..



