കുന്നംകുളം തെക്കേപ്പുറം ശ്രീ മാക്കാലിക്കാവ് മഹാകാളി ക്ഷേത്രത്തില്‍ മോണം. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ 15 കിലോയോളം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹവും വെള്ളിയുടെ ശംഖും ഉള്‍പ്പെടെയാണ് മോഷ്ടാവ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചയോടെ ക്ഷേത്രത്തിലെ ശാന്തി, അമ്പലം തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ക്ഷേത്രത്തില്‍ സിസിടിവി ക്യാമറയുണ്ടെങ്കിലും, അതിന്റെ മുകളില്‍ പട്ടുചുറ്റിയ ശേഷമാണ് മോഷ്ടാവ് വിഗ്രഹം കവര്‍ന്നിട്ടുള്ളത്. സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ സ്ഥലത്ത് തടിച്ചു കൂടി.വിവരമറിഞ്ഞ് കുന്നംകുളം പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കേന്ദ്രീകരിച്ച് മോഷ്ടാവിനായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിരിക്കുകയാണ്.
അതേസമയം, ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മാക്കാലിക്കാവ് അമ്പലത്തിന് സമീപമുള്ള വാഴപ്പിള്ളി കുടുംബ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു. അവിടെ നാല് ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ താലിയും നാല് ഭണ്ഡാരങ്ങളും കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. അന്ന് എഴുപതിനായിരം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നത്. മേഖലയില്‍ മോഷണം പതിവായ സാഹചര്യത്തില്‍ പോലീസ് രാത്രികാല പെട്രോളിംഗ് ഉള്‍പ്പെടെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.


