30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Erumapetty ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ശാസ്‌ത്രോത്സവം 2026 സംഘടിപ്പിച്ചു

ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ശാസ്‌ത്രോത്സവം 2026 സംഘടിപ്പിച്ചു

0

ആദൂര്‍ മഹാത്മ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ശാസ്‌ത്രോത്സവം 2026 സംഘടിപ്പിച്ചു. പി.ടി.എ. പ്രസിഡന്റ് രെന്യ വിജിലേഷിന്റെ അദ്ധ്യക്ഷതയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയും അസി: ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുമായ നീതു. കെ.എസ് ഉദ്ഘാടനം ചെയ്തു. പി. കെ എഴുത്തചഛന്‍ ട്രസ്റ്റിന്റെ സ്‌നേഹോപഹാരം സ്‌കൂള്‍ മാനേജര്‍ പി. കെ വിനയകുമാരന്‍ നീതുവിന് സമര്‍പ്പിച്ചു. പി ടി എ വൈസ് പ്രസിഡന്റ് നാസിമ സക്കീര്‍ , മാതൃസംഘം പ്രസിഡന്റ് വിന്യ ജയന്‍ , മുന്‍ പ്രധാനാധ്യാപിക ഗീത ടീച്ചര്‍, എന്നിവര്‍ സംസാരിച്ചു.പി.ടി എ ഭാരവാഹികളും രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്തു. ഹെഡ്മിസ്‌ട്രെസ് കെ.പി ദീപ്തി ടീച്ചര്‍ സ്വാഗതവും സില്‍വി എ.വി നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!