27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ കൗമാര പ്രായക്കാരായ പെണ്‍കുട്ടികള്‍ക്കായി ക്ലാസ് സംഘടിപ്പിച്ചു

കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭശയ ഗള ക്യാന്‍സര്‍ പ്രതിരോധ വാക്‌സീന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം സംഘടിപ്പിച്ചു. എച്ച്.പി.പി. ബാധ തടയുക , ഗര്‍ഭാശയമുഖ ക്യാന്‍സര്‍ പ്രതിരോധിക്കുക ,ഭാവിയില്‍ ഉണ്ടാകാവുന്ന ചില മറ്റ് ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കുക എന്നതാണ് വാക്‌സിനേഷന്‍ കൊണ്് ലക്ഷ്യമിടുന്നത്. കുടുംബാരോഗ്യകേന്ദ്രത്തില്‍ നടന്ന പരിശീലനം പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.വി.തിലകന്‍ ഉദ്ഘാടനം ചെയ്തു.

മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി. ചിന്ത അധ്യക്ഷയായി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.എഫ് .ജോസഫ് ,ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ബിഞ്ചു ജേക്കബ്.സി, വി.എല്‍.ബിജു , പബ്ലിക്ക് ഹെല്‍ത്ത് നെഴ്‌സ് ഇന്‍ചാര്‍ജ്ജ് നിത ശ്രീനി തുടങ്ങിയവര്‍ സംസാരിച്ചു. ആശ പ്രവര്‍ത്തകള്‍ ,ആരോഗ്യ പ്രവര്‍ത്തകര്‍, മിഡില്‍ ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ നെഴ്‌സുമാര്‍ എന്നിവര്‍ പങ്കെടുത്തു. മാര്‍ച്ച് മാസത്തില്‍ തന്നെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ആദ്യ ആഴ്ചയില്‍ തന്നെ ആരംഭിക്കുമെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.

ADVERTISEMENT
error: Content is protected !!