സി.പി.ഐ.എം. ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു

പിഞ്ചുകുഞ്ഞുങ്ങളെവരെ കൊന്നൊടുക്കുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധക്കൊതിക്കെതിരെ സി.പി.ഐ.എം. ചൂണ്ടല്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഇസ്രായേലിനെ ഉപയോഗിച്ച് പശ്ചിമേഷ്യയിലെ ജനങ്ങളുടെ സമധാന ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്ന സാമ്രാജ്യത്വ നിലപാടിനെതിരെസിപിഐഎം ചൂണ്ടല്‍ കേച്ചേരി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചത്. പട്ടിക്കര സെന്റില്‍ നിന്നാരംഭിച്ച റാലി കേച്ചേരി സെന്ററില്‍ സമാപിച്ചു. റാലിയ്ക്ക് കുന്നംകുളം ഏരിയ കമ്മറ്റി അംഗങ്ങളായ എംബി പ്രവീണ്‍, ടി.സി സെബാസ്റ്റ്യന്‍ മാസ്റ്റര്‍, പി.ബി അനൂപ്, കെ എ സെയ്ഫുദ്ദീന്‍, ചൂണ്ടല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി
എം. പീതംബരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT