25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk മുണ്ടത്തിക്കോട് പെരിയമ്മക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷം ഭക്തിസാന്ദ്രമായി

മുണ്ടത്തിക്കോട് പെരിയമ്മക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷം ഭക്തിസാന്ദ്രമായി

30

മുണ്ടത്തിക്കോട് പെരിയമ്മക്കാവ് ക്ഷേത്രത്തിലെ പൂരാഘോഷം ഭക്തിസാന്ദ്രമായി. ക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍ക്ക് തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരി, മേല്‍ശാന്തി നാരായണ്‍ എംബ്രാന്തിരി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. തിങ്കളാഴ്ച വൈകീട്ട് ഗ്രാമിക ഫോക് ബാന്‍ഡിന്റെ നാടന്‍ പാട്ടുകള്‍ അരങ്ങേറി. ചൊവ്വാഴ്ച 3 മണിക്ക് മുണ്ടത്രക്കാവ് അയ്യപ്പന്‍കാവില്‍ നിന്നും പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു. കൊമ്പന്‍ ചിറക്കല്‍ കാളിദാസന്‍ ഭഗവതിയുടെ തിടമ്പേറ്റി. കലാനിലയം സനീഷും സംഘവും നയിച്ച മേളവും അനീഷ് കറുകുറ്റി യുടെ തായമ്പകയും ഉണ്ടായിരുന്നു. വൈകീട്ട് പാക്കനാര്‍ ഹരിജന്‍ വേലയും പ്രാചീന കലാരൂപങ്ങളും ക്ഷേത്രമുറ്റത്ത് എത്തിച്ചേര്‍ന്നു. ക്ഷേത്രകമ്മിറ്റി ഭാരവാഹികളും, പൂരാഘോഷ കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!