25.2 C
Kunnamkulam
Thursday, July 30, 2026
Home Bureaus Kechery ആളൂര്‍ പുറവക്കോട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി

ആളൂര്‍ പുറവക്കോട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഭക്തിസാന്ദ്രമായി

ആളൂര്‍ പുറവക്കോട് ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം  ഭക്തിസാന്ദ്രമായി. ബുധനാഴ്ച രാവിലെ നടതുറക്കലിന് ശേഷം നടന്ന നവകം, പഞ്ചഗവ്യം വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും ക്ഷേത്രം മേല്‍ശാന്തി എടക്കളത്തൂര്‍  പൈനാടുമന ഹരിനാരായണന്‍ നമ്പൂതിരിയും കാര്‍മ്മികരായി. രാവിലെ 11.30 മുതല്‍ ബ്രഹ്‌മരക്ഷസ്സ് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാദസ്വരത്തിന്റെയും വര്‍ണ്ണ കാവടിയുടെയും അകമ്പടിയോടെയുള്ള എഴുന്നെള്ളിപ്പ് ഉച്ചയ്ക്ക് ഒരു മണി വരെ നടന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ശശി കോട്ടയില്‍, ഷിജു പുല്ലാനി പറമ്പത്ത്, ദിനേഷ് മുള്ളനാട് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രതിഷ്ഠാദിന മഹോത്സവത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!