24.5 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kunnamkulam നിയമസഭാ തിരഞ്ഞെടുപ്പ്: കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീന്‍ തന്നെ

നിയമസഭാ തിരഞ്ഞെടുപ്പ്: കുന്നംകുളത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ സി മൊയ്തീന്‍ തന്നെ

നിയമസഭാ തിരഞ്ഞെടുപ്പില്‍ കുന്നംകുളം മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി എ.സി. മൊയ്തീന്‍ തന്നെ മത്സരിക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടായത്.
മണ്ഡലത്തിലെ ജനപ്രീതിയും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അദ്ദേഹം നടപ്പിലാക്കിയ സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും മുന്‍നിര്‍ത്തിയാണ് പാര്‍ട്ടി നേതൃത്വം ഈ തീരുമാനമെടുത്തത്. പ്രാദേശിക തലത്തില്‍ എ.സി. മൊയ്തീന് ലഭിച്ച വലിയ ജനപിന്തുണയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യവും സംസ്ഥാന നേതൃത്വം ഗൗരവത്തോടെ പരിഗണിച്ചു.

മുന്നണി സംവിധാനത്തിനപ്പുറം വ്യക്തിപരമായ സ്വാധീനവും ഭരണപരിചയവും എ.സി. മൊയ്തീന് ഇത്തവണയും തുണയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം വന്നതോടെ ഇടതുപക്ഷ ക്യാമ്പുകളില്‍ വലിയ ആവേശമാണ് പ്രകടമാകുന്നത്.

ADVERTISEMENT
error: Content is protected !!