26.9 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ശമവുന്‍ ദസ്തുനിയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

ശമവുന്‍ ദസ്തുനിയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു

26

അടുപ്പുട്ടി പള്ളിയുടെ കീഴിലുള്ള കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ സ്ഥിതിചെയ്യുന്ന ടൗണ്‍ കുരിശു പള്ളിയില്‍ ശമവുന്‍ ദസ്തുനിയുടെ ഓര്‍മ്മ പെരുന്നാള്‍ ആഘോഷിച്ചു.ഞായറാഴ്ച വൈകിട്ട് ഏഴുമണിക്ക് സന്ധ്യാനമസ്‌കാരവും പള്ളിക്ക് ചുറ്റും പ്രദക്ഷിണവും ആശിര്‍വാദവും തുടര്‍ന്ന് നേര്‍ച്ചയും ഉണ്ടായി.തിങ്കളാഴ്ച രാവിലെ 6 30ന് പ്രഭാത നമസ്‌കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന പ്രദക്ഷിണം ആശിര്‍വാദം നേര്‍ച്ച എന്നിവ നടത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസന സെക്രട്ടറിയും, വികാരിയും ഇടവക അംഗവുമായ ബഹു. ഫാദര്‍ സ്റ്റീഫന്‍ ജോര്‍ജ്ജ്, ഇടവക അംഗം ഫാദര്‍ മാത്യൂസ് ബാര്‍സൗമ എന്നിവര്‍ കാര്‍മികത്വം വഹിച്ചു.ട്രസ്റ്റി പി കെ പ്രജോദ്, സെക്രട്ടറി ടി എ ജോണ്‍സണ്‍,വാര്‍ഡ് മെമ്പര്‍ സിജു സി സൈമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!