26.9 C
Kunnamkulam
Friday, September 11, 2026
Home Bureaus Chavakkad പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം ; പ്രതി കീഴടങ്ങി

പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവം ; പ്രതി കീഴടങ്ങി

123

വടക്കേക്കാട് പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ട വധശ്രമകേസിലെ പ്രതി സ്റ്റേഷനില്‍ കീഴടങ്ങി. കൈവിലങ്ങുമായി രക്ഷപ്പെട്ട പുന്നയൂര്‍ക്കുളം ചമ്മന്നൂര്‍ മുണ്ടാറയില്‍ വീട്ടില്‍ മുഹമ്മദ് ഷിഫാനാണ് ദിവസങ്ങള്‍ക്കുശേഷം സ്റ്റേഷനില്‍ കീഴടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ വടക്കേക്കാട് ആരോഗ്യകേന്ദ്രത്തിലേക്ക് എത്തിച്ചതായിരുന്നു. ഇരുകൈകളിലും ബന്ധിപ്പിച്ച വിലങ്ങ് ഒരു കൈയിലേക്ക് മാറ്റിയ സമയത്തായിരുന്നു ഇയാള്‍ രക്ഷപ്പെട്ടത്. കുന്നത്തൂര്‍ ബാറിനു മുന്നിലുണ്ടായ അടിപിടിയില്‍വടക്കേകാട് മുരിയന്തടം കോതോട്ടില്‍ വിഷ്ണു യാദവിനെ(24)ചെവിയിലും തലയിലും വെട്ടി പരിക്കേല്പിച്ച കേസിലായിരുന്നു അറസ്റ്റ്. നേരത്തെ കാപ്പ കേസ് ഉള്‍പ്പെടെ നിരവധി അടിപിടികേസുകളിലും ഉള്‍പ്പെട്ട പ്രതിയാണ് ഇയാള്‍.
പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട സംഭവത്തില്‍ നാല് പൊലീസ്‌കാര്‍ക്ക് കഴിഞ്ഞ ദിവസം സസ്‌പെന്‍ഷന്‍ നല്‍കിയിരുന്നു.

 

ADVERTISEMENT
error: Content is protected !!