29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Punnayurkulam ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ രാമായണ പാരായണം സമാപിച്ചു

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ രാമായണ പാരായണം സമാപിച്ചു

ഞമനേങ്ങാട് മഹാദേവ ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഏഴു ദിവസങ്ങളിലായി നടന്നുവന്നിരുന്ന രാമായണ പാരായണവും രാമായണ സത്സംഗവും സമാപിച്ചു.ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും തന്ത്രിപൂജയും നടന്നു. തുടര്‍ന്ന് നടന്ന ആനയൂട്ടില്‍
കൊമ്പന്‍ കോളക്കാടന്‍ കുട്ടികൃഷ്ണന്‍ പങ്കെടുത്തു.കഴിഞ്ഞ ഏഴു ദിവസങ്ങളിലായി ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും നടന്ന രാമായണ പാരായണത്തിന് ആചാര്യന്‍ വിജു ഗോപാലകൃഷ്ണന്‍ നേതൃത്വം നല്കി.ചടങ്ങുകള്‍ക്ക് തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ സൂരജ് നമ്പൂതിരി,ക്ഷേത്രം മേല്‍ശാന്തി ഗിരീശന്‍ നമ്പൂതിരി,പ്രസിഡന്റ് വിജയന്‍ പൈറ്റാംകുന്നത്ത്, സെക്രട്ടറി എന്‍.ആര്‍.രാജേഷ്, ട്രഷറര്‍ സി.മാധവനുണ്ണി തുടങ്ങിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!