29.8 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu പഴഞ്ഞി സ്‌കൂളിലെ കബഡി താരങ്ങള്‍ക്ക്‌ ആദരവും ജെഴ്സി വിതരണവും നടത്തി

പഴഞ്ഞി സ്‌കൂളിലെ കബഡി താരങ്ങള്‍ക്ക്‌ ആദരവും ജെഴ്സി വിതരണവും നടത്തി

പഴഞ്ഞി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗേള്‍സ് കബഡി അക്കാദമിക്ക് ജെഴ്സി വിതരണവും, ദേശീയ-സംസ്ഥാന മെഡല്‍ ജേതാക്കള്‍ക്ക് ആദരവും നടത്തി.ക്ഷത്രിയന്‍ പൂരാഘോഷ കമ്മിറ്റി ജെറുശലേമണ് വിദ്യാര്‍ത്ഥികള്‍ക്ക് ജേഴ്സികളും ആദരവും നല്‍കിയത്. സ്‌കൂള്‍ എസ് പി സി ഹാളില്‍ വെച്ചു നടന്ന ചടങ്ങ് ബി.ജെ.പി തൃശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് നിവേദിത സുബ്രമണ്യന്‍ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അലി കോട്ടോല്‍ അധ്യക്ഷത വഹിച്ചു.ബി.ജെ.പി കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി.ജെ ജബിന്‍, ക്ഷത്രിയന്‍ പൂരാഘോഷ കമ്മിറ്റി ഭാരവാഹി എം . ജി അമല്‍ , ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുനീഷ് പെരുന്തുരുത്തി, വാര്‍ഡ് മെമ്പര്‍ മോനിഷ് രജീഷ് എന്നിവര്‍ സംസാരിച്ചു. ദേശീയ-സംസ്ഥാന തലങ്ങളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച താരങ്ങളെ ചടങ്ങില്‍ ആദരിച്ചു. അക്കാദമിയിലെ എല്ലാ കുട്ടികള്‍ക്കും പുതിയ ജെഴ്സികള്‍ വിതരണം ചെയ്തു. സ്‌കൂള്‍ കായികാധ്യാപകന്‍ കെ. സുജേഷ് കബഡി കോച്ച് ലിജോ സി. ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!