31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam കുന്നംകുളം ദയ റോയല്‍ ഹോസ്പിറ്റലിന് നഗരസഭയുടെ ആദരം

കുന്നംകുളം ദയ റോയല്‍ ഹോസ്പിറ്റലിന് നഗരസഭയുടെ ആദരം

79

കുന്നംകുളം നഗരസഭയുടെ നേതൃത്വത്തില്‍ നടന്ന സ്വച്ച് സര്‍വ്വേക്ഷന്‍ സര്‍വ്വേയില്‍ മികച്ച ശുചിത്വവും, മാലിന്യസംസ്‌ക്കരണവും പാലിക്കുന്ന ആശുപത്രിയായി കുന്നംകുളം ദയ റോയല്‍ ആശുപത്രിയെ തിരഞ്ഞെടുത്തു. നഗരസഭ ചെയര്‍പേഴ്സന്‍ സൗമ്യ അനിലന്റെ സാന്നിധ്യത്തില്‍ വൈസ് ചെയര്‍മാന്‍ പി.ജി.ജയപ്രകാശ് ഉപഹാരം സമ്മാനിച്ചു. ദയ ഹോസ്പിറ്റല്‍ സെന്റര്‍ ഹെഡ് സേതുരാജ് അവാര്‍ഡ് ഏറ്റുവാങ്ങി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.സോമശഖേരന്‍, ആര്‍ഷ ജിജു, പുഷ്പ ജോണ്‍, മിഷ സെബാസ്റ്റിയന്‍, ദയ ഹോസ്്പിറ്റല്‍ ഓപ്പറേഷന്‍സ് മാനേജര്‍ വിധു ശങ്കര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

രോഗി സുരക്ഷ, ചികിത്സാ ഗുണനിലവാരം, സൗകര്യങ്ങള്‍ എന്നിവയില്‍ ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന ആശുപത്രികള്‍ക്ക് ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കുന്ന ഏറ്റവും ഉയര്‍ന്ന അംഗീകാരമായ നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് & ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്‌സ് ഫുള്‍ അക്രഡിറ്റേഷന്‍ കുന്നംകുളം ദയ ആശുപത്രി സ്വന്തമാക്കിയിരുന്നു. മേഖലയിലെ മികച്ച കാന്റിനുള്ള സ്വ്ച്ച് ഭാരത് അവാര്‍ഡ് ദയ ആശുപത്രി കാന്റീന്‍ നേടിയിരുന്നു..

ADVERTISEMENT
error: Content is protected !!