31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Kunnamkulam ശതാബ്ദി നിറവില്‍ കുന്നംകുളം കിഴൂര്‍ വെര്‍ണാക്കുലര്‍ സ്‌കൂള്‍

ശതാബ്ദി നിറവില്‍ കുന്നംകുളം കിഴൂര്‍ വെര്‍ണാക്കുലര്‍ സ്‌കൂള്‍

0

 

ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് സംഘാടകസമിതി രൂപം നല്‍കി. നൂറാം വാര്‍ഷികത്തിന്റെ തിളക്കത്തില്‍ കുന്നംകുളം കിഴൂര്‍ വെര്‍ണാക്കുലര്‍ സ്‌കൂളില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി. ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി കുന്നംകുളം എം.എല്‍.എ എ.സി. മൊയ്തീന്‍ മുഖ്യ രക്ഷാധികാരിയായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. നഗരസഭാ അധ്യക്ഷ സൗമ്യ അനിലനെ ചെയര്‍പേഴ്‌സണായും നഗരസഭാ വൈസ് ചെയര്‍മാന്‍ പി.ജി. ജയപ്രകാശിനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. കൗണ്‍സിലര്‍മാരായ രേഷ്മ സുനില്‍, ഷീബ വി.എം., പൂര്‍വ്വവിദ്യാര്‍ഥി സംഘടന സെക്രട്ടറി മധു കെ. നായര്‍, കെ.ബി. സലിം, സജിനി പ്രേമന്‍, പ്രധാന അധ്യാപിക സുമി സ്‌കറിയ എന്നിവരാണ് വൈസ് ചെയര്‍മാന്മാര്‍.

ADVERTISEMENT
error: Content is protected !!