ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ അനുവദിച്ച ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘാടക സമിതി യോഗം ചേര്‍ന്നു. സെപ്റ്റംബര്‍ 26-ന് പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.ചാവക്കാട് നഗരസഭ ഹാളില്‍ നടന്ന ഘാടക സമിതി രൂപീകരണ യോഗം ഗുരുവായൂര്‍ എം.എല്‍.എ എന്‍.കെ. അക്ബര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ എ.എച്ച്. അക്ബര്‍ അധ്യക്ഷത വഹിച്ചു.ഗുരുവായൂര്‍ നഗരസഭ ചെയര്മാന് സുനിത അരവിന്ദന്, ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സേവ്യര്‍ പി.കെ, പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന് തളികശ്ശേരി, പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനാഫ് എന്നിവര്‍ സംസാരിച്ചു.നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍മാരായ ജ്യോതിപ്രകാശ്, ബിന്‍സി സന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷഹര്ബന്, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, മതമേലധ്യക്ഷന്മാര്,തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.



