29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Chavakkad ടി.എന്‍. പ്രതാപന്റെ എട്ടാമത്തെ പുസ്തകമായ ‘ഈ നേരവും കടന്നുപോകും’ പ്രകാശനം ചെയ്തു

ടി.എന്‍. പ്രതാപന്റെ എട്ടാമത്തെ പുസ്തകമായ ‘ഈ നേരവും കടന്നുപോകും’ പ്രകാശനം ചെയ്തു

12

 

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങള്‍ തരം താഴ്ന്നതും അതിരു വിടുന്നതെന്നും മുഖ്യമന്ത്രി വി.ഡി.സതീശന്‍. എ.ഐ.സി.സി സെക്രട്ടറി ടി.എന്‍. പ്രതാപന്റെ എട്ടാമത്തെ പുസ്തകമായഈ നേരവും കടന്നുപോകും പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമീപ കാലത്ത് മരിച്ച മാധ്യമ പ്രവര്‍ത്തകനെ ക്രൂരമായാണ് അധിക്ഷേപിച്ചത്. സ്ത്രീകളെ പോലും അപമാനിക്കുന്ന താരത്തിലാണ് സമൂഹമാധ്യമങ്ങളിലെ പല പോസ്റ്റുകളും. രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല, പക്ഷെ സ്ത്രീകളേയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ സമൂഹമാധ്യമങ്ങള്‍ തരം താഴരുത്. സൈബറിടങ്ങളില്‍ അധിക്ഷേപിക്കുന്ന വര്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും മുഖ്യമന്ത്രി കൂട്ടി ചേര്‍ത്തു. തളിക്കുളത്ത് പ്രത്യവന്റെ വസതിയോട് ചേര്‍ന്ന് നടന്ന ചടങ്ങില്‍
റവന്യൂ വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഐ.എ.എസ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ADVERTISEMENT
error: Content is protected !!