32.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്

പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ക്ക് പരിക്ക്

52

ചാവക്കാട് – പൊന്നാനി ദേശീയപാത 66 എടക്കഴിയൂരില്‍ പെട്രോള്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. എടക്കഴിയൂര്‍ കാജാ കമ്പനി അണ്ടര്‍ പാസിന് മുകളില്‍ ഇന്ന് രാവിലെ 7 മണിക്കാണ് അപകടമുണ്ടായത്. അപകടത്തില്‍ ടാങ്കര്‍ ഡ്രൈവര്‍ തിരൂര്‍ ആലിങ്ങല്‍ സ്വദേശി ഇടശ്ശേരി വീട്ടില്‍ ഇബ്രാഹിമിന് (42) പരിക്കേറ്റു. നിയന്ത്രണം വിട്ട ടാങ്കര്‍ റോഡിലെ ഡിവൈഡറില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ അകലാട് മൂന്നൈനി വി.കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പമ്പില്‍ ഇന്ധനം ഇറക്കി തിരിച്ചുപോകുന്ന ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ടാങ്കറില്‍ പെട്രോള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

ADVERTISEMENT
error: Content is protected !!