32.6 C
Kunnamkulam
Friday, September 11, 2026
Home CCTV Desk ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

49

കൂറ്റനാട് വാവനൂരില്‍ ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാവനൂര്‍ ചെറുചാലിപ്പുറം മണിയാറത്ത് 72 വയസുള്ള മൊയ്തുവിനെയാണ് വീടിനു സമീപത്തെ മാങ്ങാട്ടുകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ഒമ്പതിന് ഭാര്യ ആമിനയെ എടപ്പാളിലുള്ള മകളുടെ വീട്ടിലേക്ക് പറഞ്ഞയച്ച ശേഷം മൊയ്തു കുളക്കടവിലേക്ക് പോയതായി സമീപവാസികള്‍ പറയുന്നു. കുളക്കടവില്‍ അലക്കാനെത്തിയ സമീപവാസികളാണ് മൊയ്തുവിന്റെ ശരീരം കുളത്തില്‍ പൊങ്ങിത്താഴുന്നത് കണ്ട് നാട്ടുകാരെ അറിയിച്ചത്. നാട്ടുകാര്‍ ഉടന്‍ കരക്കെത്തിച്ചെങ്കിലും സംഭവ സ്ഥലത്തു തന്നെ മരണം സംഭവിച്ചിരുന്നു. ചാലിശ്ശേരി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം കറുകപുത്തൂര്‍ ജുമുഅാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ADVERTISEMENT
error: Content is protected !!