25 C
Kunnamkulam
Monday, July 27, 2026
Home Bureaus Kunnamkulam ‘പെണ്ണ്’ മ്യൂസിക്കല്‍ ആല്‍ബം; പോസ്റ്റര്‍ പ്രകാശനം ചെയ്തു

‘പെണ്ണ്’ മ്യൂസിക്കല്‍ ആല്‍ബം; പോസ്റ്റര്‍ പ്രകാശനം ചെയ്തു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുന്നംകുളം നഗരസഭ കുടുംബശ്രീ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഒരുക്കുന്ന ‘പെണ്ണ്’ മ്യൂസിക്കല്‍ ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. നഗരസഭ ഓഫീസില്‍ നടന്ന ചടങ്ങില്‍ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍ പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. കവയിത്രി സിന്ധുഭദ്രയാണ് ആല്‍ബത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പി.ജി. ജയപ്രകാശ്, വിവിധ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ സംബന്ധിച്ചു.

കൂടാതെ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, മെമ്പര്‍ സെക്രട്ടറി, സി.ഡി.എസ് മെമ്പര്‍മാര്‍, കുടുംബശ്രീ ഉദ്യോഗസ്ഥര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരും പ്രകാശന ചടങ്ങില്‍ സന്നിഹിതരായിരുന്നു. മാര്‍ച്ച് 8ന് നഗരസഭ സി.ഡി.എസ് വനിതാ ദിനാചരണ വേദിയില്‍ വെച്ച് ആല്‍ബം ഔദ്യോഗികമായി പുറത്തിറക്കും. ഗാനം സിന്ധുഭദ്രയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ആസ്വാദകരിലേക്ക് എത്തും.കുടുംബശ്രീ സൗഹൃദ കൂട്ടായ്മ, കുന്നംകുളം നഗരസഭ തുടങ്ങിയവ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!