24.9 C
Kunnamkulam
Sunday, August 2, 2026
Home Bureaus Punnayurkulam ബദ്ര്‍ അനുസ്മരണവും പതാക ദിനാചാരണവും നടത്തി

ബദ്ര്‍ അനുസ്മരണവും പതാക ദിനാചാരണവും നടത്തി

തൊഴിയൂര്‍ സുന്നീ യുവജന ഫെഡറേഷന്റെ പതാക ദിനമായ റമളാന്‍ 17-ന് ബദ്ര്‍ അനുസ്മരണവും പതാക ദിനാചാരണവും നടത്തി. ഡോ. കെ. വി. സൈദ് മുഹമ്മദ് ഹാജി തൊഴിയൂരിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഉസ്മാന്‍ വഹബി പെരുമ്പിലാവ് ഉദ്ഘാടനം ചെയ്തു. ജലീല്‍ വഹബി അണ്ടത്തോട് ബദ്ര്‍ അനുസ്മരണം നടത്തി. അബ്ദുനാസര്‍ മുസ്ലിയാര്‍ കൂളിമുട്ടം, കബീര്‍ മൗലവി വീരമംഗലം, മുസ്തഫ മൗലവി വടക്കേകാട് തുടങ്ങിയവര്‍ മൗലിദിന് നേതൃത്വം നല്‍കി. മുഹമ്മദാലി ഹാജി പാവുക്കര, അഷ്‌റഫ് വടക്കത്ത്, മുസ്തഫ പൊന്നേത്ത്, എ.പി മുഹമ്മദ് ഹാജി, ശരീഫ് പനങ്ങായില്‍, തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു.

ADVERTISEMENT
error: Content is protected !!