25.3 C
Kunnamkulam
Wednesday, September 16, 2026
Home CCTV Desk പാത്രീയര്‍ക്കാ പതാക പ്രയാണത്തിന് സ്വീകരണം നല്‍കി

പാത്രീയര്‍ക്കാ പതാക പ്രയാണത്തിന് സ്വീകരണം നല്‍കി

65

വടക്കന്‍ പറവൂര്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ അന്ത്യ വിശ്രമം കൊള്ളുന്ന പരിശുദ്ധനായ മോര്‍ ഗ്രിഗോറിയോസ് അബ്ദുല്‍ ജലീല്‍ ബാവായുടെ 345 -ാം ശ്രാദ്ധപ്പെരുന്നാളിനോടനുബന്ധിച്ച് ബാവാ വന്നിറങ്ങിയ പൊന്നാനി കടപ്പുറത്ത് നിന്ന് ആരംഭിച്ച പാത്രീയര്‍ക്കാ പതാക പ്രയാണത്തിന് പെങ്ങാമുക്ക് സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പഴയ പള്ളിയില്‍ സ്വീകരണം നല്‍കി. വികാരി ഫാ. ഡില്‍ജോ ഏലിയാസ് കൂരന്‍ രഥത്തില്‍ ഹാരമണിയിച്ചു. പള്ളി ട്രസ്റ്റി സോജന്‍ കെ ജെ, സെക്രട്ടറി അരുണ്‍ രാജന്‍, ജോ. സെക്രട്ടറി ജിജോ ജോര്‍ജ്ജ് എന്നിവരടങ്ങിയ മാനേജിംഗ് കമ്മിറ്റി നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!