പാവറട്ടി ലിറ്റിൽ ഫ്ലവർ സ്‌കൂളില്‍ സമാദരണവും കെ.ജി. വിഭാഗം കുട്ടികളുടെ ഗ്രാജുവേഷന്‍ സെറിമണിയും നടത്തി. പ്രിന്‍സിപ്പാള്‍ കെ.ഡി ജോയ് അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി.എഫ് ജോസ് നിര്‍വഹിച്ചു. ജോര്‍ജ് ഇമ്മട്ടി ബാല സാഹിത്യ അവാര്‍ഡ് നേടിയ അധ്യാപകന്‍ റാഫി നീലങ്കാവിലിനേയും സംസ്ഥാന കായിക മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ കായികാധ്യാപകന്‍ ഇ ജെ ജോബിയെയും ആദരിച്ചു. മാനേജര്‍ പ്രതിനിധി ഫാ. പ്രവീണ്‍ പോള്‍ ഗ്രാജുവേഷന്‍ സെറിമണി നടത്തി. വാര്‍ഡ് മെമ്പര്‍ ധന്യ സിബില്‍, പിടിഎ പ്രസിഡന്റ് സിജി ലിജോ, പ്രധാനാധ്യാപിക പി.പി. പ്രിന്‍സി, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരുന്നു.



