27.1 C
Kunnamkulam
Friday, September 18, 2026
Home CCTV Desk പാതിവഴിയില്‍ നിലച്ച തിപ്പിലശേരി പള്ളിക്കുളം റോഡിന്റെ നിര്‍മ്മാണം പുനരാംരംഭിച്ചു

പാതിവഴിയില്‍ നിലച്ച തിപ്പിലശേരി പള്ളിക്കുളം റോഡിന്റെ നിര്‍മ്മാണം പുനരാംരംഭിച്ചു

23

പാതിവഴിയില്‍ നിലച്ചു പോയ തിപ്പിലശേരി പള്ളിക്കുളം റോഡിന്റെ നിര്‍മ്മാണം പുനരാംരംഭിച്ചു. നിര്‍മ്മാണ പുരോഗതി സ്ഥലം എം.എല്‍. എ. എ. സി മൊയ്തീന്‍ സന്ദര്‍ശിച്ചു. കടവല്ലൂര്‍ – കടങ്ങോട് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കണമെന്നു ആവശ്യപ്പെട്ട് സത്യാഗ്രഹമടക്കം നിരവധി പ്രതിഷേധ സമരങ്ങള്‍ നടന്നിരുന്നു. നാലു വര്‍ഷം മുന്‍പ് നിര്‍മ്മാണം തുടങ്ങിയെങ്കിലും കലുങ്കുകളുടെ പണി മാത്രമാണ് നടന്നത്.

റീ ബില്‍ഡ് കേരളം പദ്ധതിയില്‍ രണ്ടു കോടി രൂപ ചിലവഴിച്ച് ആധുനീക നിലവാരത്തില്‍ പണി തുടങ്ങിയ സമയത്ത് ജല്‍ജീവന്‍ പദ്ധി ജോലികളും ഇതിനായി പൊളിച്ച റോഡ് റീസ്റ്റോര്‍ ചെയ്യാതിരുന്നതുമാണ് നിര്‍മ്മാണം വൈകാന്‍ കാരണമായി പറയുന്നത്. ബി.എം ബി.സി നിലവാരത്തില്‍ പണിയുന്ന റോഡ് എത്രയും വേഗം പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാന്‍ ശ്രമിക്കുമെന്ന് എം.എല്‍. എ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ നൈജു, അസിസ്റ്റന്റ് എന്‍ജിനീയര്‍ അശ്വിന്‍, സി.പി.ഐ എം കുന്നംകുളം ഏരിയ സെക്രട്ടറി കെ. കൊച്ചനിയന്‍ എന്നിവരും എം.എല്‍ എക്ക് ഒപ്പം ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!