25.8 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Kunnamkulam വനിത മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

വനിത മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി

124

ലോകവനിതാദിനത്തിനോടനുബന്ധിച്ചു യൂണിറ്റി ആശുപത്രിയും മലയാള മനോരമയും സംയുക്തമായി സംഘടിപ്പിച്ച ഒരു മാസം നീണ്ടുനില്‍ക്കുന്ന വനിത മെഡിക്കല്‍ ക്യാമ്പിന് തുടക്കമായി. ഡോ.ആര്‍.എം.വര്‍മ്മ സൂപ്പര്‍ സ്‌പെഷ്യലിറ്റി ബ്ലോക്കില്‍ ആശുപത്രി മാനേജിങ് ഡയറക്ടര്‍ പി.കെ.വിജയകുമാര്‍ ഐ.ആര്‍.എസ്. ഉദ്ഘാടനം ചെയ്തു. മെഡിക്കല്‍ സൂപ്രണ്ട് ഡോ ജോഷി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്തനാര്‍ബുദത്തെ കുറിച്ച് സീനിയര്‍ സര്‍ജന്‍ ഡോ.എം.എ.ഷീലയും ഗര്‍ഭാശയ ക്യാന്‍സറിനെ കുറിച്ച് സീനിയര്‍ ഗൈനക്കോളജിസ്‌റ് ഡോ.ബിന്ദുബാലനും ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തി.

ചടങ്ങില്‍ യൂണിറ്റി ആശുപത്രിയുടെ ഡയറക്ടറും ഗൈനക്കോളജിവിഭാഗം മേധാവിയുമായ ഡോ. കമല എം.ഉണ്ണി, ഡോ.ഷീല, ഡോ.ബിന്ദു ബാലന്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ബ്രീജ കുമാരി, നഴ്‌സിംഗ് സൂപ്രണ്ട് സുധ, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫ് മേരി ആന്റോ എന്നിവരെ പൊന്നാടയണിയിച്ചു ആദരിച്ചു. മനോരമ സര്‍കുലേഷന്‍ മാനേജര്‍ പ്രസൂണ്‍, സീനിയര്‍ ഡെന്റല്‍ സര്‍ജന്‍ ഡോ.ബി.സുശാന്ത് , കസ്റ്റമര്‍ കെയര്‍ മാനേജര്‍ ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!